India

അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി

ആഗ്ര: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ കേള്‍വി ശക്തി നഷ്ടമായി. സഹോദരങ്ങള്‍ കഴിക്കുന്ന ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനാണ് അദ്ധ്യാപകന്‍ രണ്ടര വയസുള്ള കുട്ടിയെ മര്‍ദ്ദിച്ചത്. ബാഹ് ഏരിയായിലെ മന്‍സുക്പുരയിലാണ് സംഭവം. രജിത് എന്ന രണ്ടര വയസ്സുകാരനാണ് മര്‍ദ്ദനമേറ്റത്.

രജിത്തിന്റെ സഹോദരങ്ങളായ രോഹിണി, രാധ എന്നിവര്‍ ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. സഹോദരങ്ങള്‍ കഴിക്കുന്ന ഭക്ഷണം വേണമെന്ന് പറഞ്ഞതിനാണ് അദ്ധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചത്.

കുട്ടിയുടെ മുഖത്ത് അദ്ധ്യാപകന്‍ അടിച്ചതോടെ കുട്ടിയുടെ ചെവിയില്‍ നിന്ന് രക്തം വന്നു. വീട്ടില്‍ എത്തിയ കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടമായെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ സംഭവം അദ്ധ്യാപകന്‍ രഖുവീര്‍ നിഷേധിച്ചു. കുട്ടിയുടെ അച്ഛന്‍ കള്ളം പറയുകയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button