India

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പുറത്ത് പറയാതിരിക്കാന്‍ രണ്ട് രൂപ നല്‍കി

ലക്നോ: ഉത്തര്‍പ്രദേശിലെ മീറാഗഞ്ചില്‍ എട്ട് വയസ്സുകാരിയെ യുവാവ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയേയും ഒരു സുഹൃത്തിനേയും ആണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. ഇരുവരേയും സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയി കാട്ടില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും കൂടി രണ്ട് രൂപയും നല്‍കി.

സുഹൃത്തിന്റെ മുന്നില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളോടെ വീട്ടിലെത്തിയ കുട്ടിയെ കണ്ട മാതാപിതാക്കള്‍ കാര്യം തിരക്കുകയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button