സ്‌പോര്‍ട് യുവര്‍ ട്രെയിന്‍ ഓപ്ഷന്‍ സംവിധാനത്തിലൂടെ തീവണ്ടികളുടെ തത്സമയ യാത്രാവിവരം അറിയാനാകുന്നതു പോലെ ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടേയും യാത്രാവിവരം അറിയാനാകുന്ന സംവിധാനം നിലവില്‍ വന്നു. കെ.എസ്.ആര്‍.ടി.സി ബസ് ട്രാക്കിങ് ഡോട്ട് ഇന്‍ (http://www.ksrtcbustracking.in/) എന്ന കെ.എസ്.ആര്‍.ടി.സി എന്‍ക്വയറി സിസ്റ്റം വെബ്‌സൈറ്റ് വഴിയാണ് ബസുകളുടെ തത്സമയ വിവരം അറിയാനാകുക. സ്‌പോട്ട് യുവര്‍ ബസ്, ലൈവ് സ്‌റ്റേഷന്‍, ബസ് ബിറ്റ്വീന്‍ സ്‌റ്റേഷന്‍ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ബസുകളുടെ വിവരങ്ങള്‍ അറിയാനാകുക.
നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട ബസ് എവിടെയെത്തി എന്നറിയാന്‍ സഹായിക്കുന്നതാണ് സ്‌പോട്ട് യുവര്‍ ബസ് എന്ന ഓപ്ഷന്‍. പക്ഷെ ബസിന്റെ ബോണറ്റ് നമ്പര്‍ അറിഞ്ഞെങ്കില്‍ മാത്രമേ ഇതുപയോഗിക്കാന്‍ സാധിക്കൂ. ഇതിനൊപ്പം ഈ ബസ് ഇപ്പോള്‍ എവിടെയെത്തി എന്നറിയിക്കുന്ന ഗൂഗിള്‍ മാപ്പും ഇതോടൊപ്പം ലഭ്യമാകും. ലൈവ് സ്റ്റേഷന്‍ എന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട ബസ്റ്റോപ്പിലോ സ്റ്റാന്റിലോ അടുത്ത നാലു മണിക്കൂറിനുള്ളില്‍ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന ബസ്സുകളുടെ വിവരങ്ങളാണ് ലഭിക്കുക. രണ്ടു സ്റ്റോപ്പുകള്‍ക്കിടയിലെ ബസ്സുകളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ഓപ്ഷനാണ് ബസ് ബിറ്റ്വീന്‍ സ്റ്റേഷന്‍. ഈ വെബ്‌സൈറ്റിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ എല്ലാ ബസ്സുകളുടേയും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
കണ്ടക്ടറുടെ പക്കലുള്ള ജി.പി.എസ് അധിഷ്ടിത ടിക്കറ്റ് മെഷീന്റെ സഹായത്തോടെയാണ് ബസ്സിന്റെ തത്സമയ വിവരം ലഭ്യമാകുക. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
Post Your Comments