ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ഇനി മുതല്‍ ദേശീയ പതാക പാറിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ന് ചേര്‍ന്ന 46 കേന്ദ്ര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ തീരുമാനം അറിയിച്ചത്. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് വിദ്യാര്‍ഥികളില്‍ ദേശ ബോധം ഉണര്‍ത്താനാണെന്ന് ജെ.എന്‍.യു സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് സ്മൃതി ഇറാനി പറഞ്ഞു.
ജെ എന്‍ യു വിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇത്തരം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ച് പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments