തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മംഗളം ചോദിച്ച് രാത്രി എത്തിയ ചിലര്‍ക്ക് രാത്രി മംഗളം നേര്‍ന്നുവെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാനോ വേവലാതിപ്പെടാനോ ഇല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. വെള്ളാപ്പള്ളി മുന്‍പ് നിലപാടുകള്‍ മാറ്റിയപ്പോഴും താന്‍ പ്രതികരിച്ചിരുന്നില്ല. ബംഗാളില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനമെടുത്താലും കേരളത്തെ ബാധിക്കില്ല.
എന്നാല്‍ സഖ്യത്തിനുവേണ്ടി നെഞ്ചത്തടിക്കാനും കൈപിടിക്കാനും തയ്യാറല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments