സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുത്തന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി റിങ്ങിങ് ബെല്ലിന്റെ വെറും 251 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നാളെ രാവിലെ ആറുമണി മുതല്‍ ബുക്കു ചെയ്യാം. ഫ്രീഡം 251 എന്ന് പേരു നല്‍കിയ ഫോണിന്റെ ബുക്കിങ്ങ് കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാണ്. നേരത്തെ 500 രൂപയ്ക്ക് ഫോണ്‍ വിപണിയിലിറക്കുമെന്നായിരുന്നു കമ്പനി നല്‍കിയ സൂചന. പിന്നീട് വില 251 ആക്കി കുറയ്ക്കുകയായിരുന്നു.
ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 മുന്നോട്ടുവെയ്ക്കുന്നത്. വില കുറവാണെങ്കിലും ഇതത്ര മോശമൊന്നുമല്ല. 1ജി.ബി റാമും, 8ജി.ബി ഇന്റേണല്‍ സ്‌റ്റോറേജ് സൗകര്യവും ഉണ്ട്. ഇത് 32 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയും. 3.2 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും, 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. 1450 എം.എ.എച്ച് ബാറ്ററി ശേഷി. നാലിഞ്ച് ക്യു.എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലെയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രൊസസറുള്ള ഡ്യുവല്‍ സിം ഫോണിന്റെ ഇരു സിമ്മിലും 3ജി സപ്പോര്‍ട്ട് ചെയ്യും. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീഡം 251 ന് ഒരു വര്‍ഷം വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.
Post Your Comments