Gulf

അബുദാബിയില്‍ എയിഡ്സ് രോഗവുമായി നിരവധി പേരുമായി ബന്ധപ്പെട്ട 19 കാരി അറസ്റ്റില്‍

അബുദാബി: എയ്ഡ്സ് രോഗം മറച്ചുവച്ച് നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 19 കാരി അബുദാബിയില്‍ അറസ്റ്റിലായി. അബുദാബിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതി അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ രണ്ട് പുരുഷന്മാരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വൈദ്യപരിശോധനയില്‍ യുവതിക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു.

രോഗബാധയുണ്ടെന്നറിഞ്ഞിട്ടും പുരുഷന്മാരെ നശിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവതി പോലീസിനോട് പറഞ്ഞു. എയ്ഡ്‌സ് രോഗിയായ ഒരാളുമായുണ്ടായ ശാരീരിക ബന്ധത്തെ തുടര്‍ന്നാണ് തനിക്ക് രോഗബാധയേറ്റതെന്നും യുവതി പറഞ്ഞു. അതേസമയം കോടതിയില്‍ യുവതി കുറ്റം നിഷേധിച്ചു. പിടിയിലായ പുരുഷന്മാര്‍ യുവതിക്കൊപ്പം ശയിച്ചിട്ടില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇവര്‍ക്ക് എയ്ഡ്‌സ് രോഗബാധയില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

shortlink

Post Your Comments


Back to top button