ന്യൂഡല്‍ഹി: ഞെട്ടണ്ട, സംഭവം സത്യമാണ്. വെറും 500 രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ കയ്യിലെത്താന്‍ ഇനി അധികസമയം വേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ‘റിംഗിങ് ബെല്‍സ്’ എന്ന പ്രാദേശിക മൊബൈല്‍ നിര്‍മ്മാതാക്കളാണ് വിപ്ലവകരമായ ഈ നിര്‍മ്മിതിക്ക് പിന്നില്‍.
‘ഫ്രീഡം 251’ എന്ന പേരില്‍ വിപണിയിലെത്തുന്ന ഫോണ്‍ ബുധനാഴ്ച പുറത്തിറങ്ങും. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ എന്നതിലുപരി ലോകത്ത് നിലവില്‍ ലഭ്യമാകുന്ന വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളേക്കാള്‍ വിലകുറഞ്ഞതെന്ന പ്രത്യേകത കൂടി ഫ്രീഡം 251 സ്വന്തമാക്കും. എന്നാലിതിന്റെ സ്‌പെസിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നടക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, പാര്‍ലമെന്റംഗം മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിക്കും.
Post Your Comments