ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി-2 മിസൈല്‍ ഒഡിഷയിലെ ചന്ദിപ്പൂരില്‍ നിന്ന് വീണ്ടും വിജയകരമായി പരീക്ഷിച്ചു. 500 കിലോ മുതല്‍ ആയിരം കിലോ വരെ ആയുധവാഹക ശേഷിയുള്ള മിസൈലാണിത്.
ഭൂതല മിസൈലായ ഇതിന് 350 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആക്രമണം നടത്താനാവും. ഡി.ആര്.ഡി.ഓയിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സ്ട്രാറ്റജിക് ഫോഴ്സ് ഡിമാന്‍ഡാണ് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
2003-ല്‍ പൃഥ്വി ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു. കഴിഞ്ഞ നവംബര്‍ 26-നായിരുന്നു ഇതിന് മുമ്പ് പൃഥ്വി പരീക്ഷിച്ചത്.
Post Your Comments