ന്യൂഡല്‍ഹി: റെയില്‍വെ രംഗത്ത് പുതിയ ചുവടുവെയ്ക്കാനൊരുങ്ങി ഇന്ത്യ. ട്രെയിനുകളില്‍ അത്യാധുനിക രീതിയിലുള്ള ഹൈടെക് സ്മാര്‍ട്ട് കോച്ചുകളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നു. അടുത്ത മാസം അവതരിപ്പിക്കുന്ന റെയില്‍വെ ബജറ്റില്‍ ഇതു സംബന്ധിച്ച അറിയിപ്പുണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ഹൈടെക് കോച്ചുകളില്‍ വൈഫൈ, ബര്‍ത്ത് ഇന്‍ഡിക്കേറ്ററുകള്‍, എല്‍.ഇ.ഡി റിസര്‍വേഷന്‍ ചാര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തും. കോച്ചുകളുടെ ഉള്‍ഭാഗം മുഴുവന്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ളവയായിരിക്കും.
Post Your Comments