കണ്ണൂര് : പി.ജയരാജന്റെ ഡോക്ടറെ സി.ബി.ഐ ചോദ്യം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഷ്‌റഫിനെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ജയരാജന്‍ അസുഖബാധിതനാണെന്നും ഡോക്ടറുടെ വിദഗ്ദസംഘം ജയരാജനെ പരിശോധിക്കണമെന്നും ഡോക്ടര്‍ അഷ്‌റഫ് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്.
ജയരാജന്റെ ചികിത്സയുമായി ബന്ധപ്പെട്ട് 2014 മുതലുള്ള വൈദ്യപരിശോധന രേഖകളും ഡോക്ടര്‍ സി.ബി.ഐക്ക് കൈമാറി. ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി പരിശോധിക്കാം. അതേസമയം ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
പരിയാരം ആശുപത്രിയിലെ നടപടികള്‍ എല്ലാം പൂര്‍ത്തിയായെങ്കിലും ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുമായ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. റിമാന്‍ഡ് തടവുകാരനായതിനാല്‍ ഏറെക്കാലം സ്വകാര്യ സഹകരണ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നതില്‍ നിയമപ്രകാരം തടസ്സമുള്ളതിനാലാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സ മാറ്റുന്നത്.
Post Your Comments