Nattuvartha

പട്ടാമ്പിയിൽ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി

പട്ടാമ്പി: കരിങ്ങനാട്‌ കരിപ്പുമണ്ണ ശിവക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തുന്ന കുളം വൃത്തിയാക്കുന്നതിനിടെ ചരിത്ര പ്രധാനമായ ശിവലിംഗം കണ്ടെത്തി. കുളത്തിൽ രണ്ടടി താഴ്‌ചയിൽ ശ്രീ കോവിൽ മാത്യകയിലാണ്‌ ശിവലിംഗം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌. കേരളത്തിൽ ഒന്നോ, രണ്ടോ സ്‌ഥലങ്ങളിൽ മാത്രമേ ഇത്തരത്തിൽ ക്ഷേത്ര കുളങ്ങളിൽ ശിവലിംഗം കാണാനാകൂ എന്ന്‌ ക്ഷേത്രം പ്രസിഡന്റ്‌ രാമചന്ദ്രന്‍ പറഞ്ഞു. കുളത്തിൽ ശിവലിംഗം കണ്ടതറിഞ്ഞ്‌ ക്ഷേത്രത്തിലേക്ക്‌ ജനങ്ങളുടെ ഒഴുക്കാണ്‌ . മുൻപ് കർണ്ണാടകയിലെ ഷാല്മല നദി വറ്റിയപ്പോൾ സഹസ്ര ശിവലിംഗങ്ങൾ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button