NewsIndia

മലയാളി ജവാനോട് അനാദരം; മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല

ന്യൂഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുപാളികള്‍ക്കുള്ളില്‍പ്പെട്ടു മരിച്ച മലയാളി ജവാനോട് അനാദരം കാട്ടിയതായി ആരോപണം. മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ റസിഡന്റ് കമ്മീഷണര്‍മാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സിയാച്ചിന്‍ മഞ്ഞുപാളികള്‍ക്കുള്ളില്‍പ്പെട്ടു മരിച്ച ഒന്‍പതു ജവാന്‍മാരുടെ മൃതദേഹം ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. മൃതദേഹങ്ങള്‍ സിയാച്ചിന്‍ മലനിരകളില്‍നിന്ന് ഞായറാഴ്ചയാണു ഹെലികോപ്റ്റര്‍ മാര്‍ഗം സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ എത്തിച്ചത്.

ഫെബ്രുവരി മൂന്നിനാണു മദ്രാസ് റെജിമെന്റിലെ ജൂനിയര്‍ കമ്മീഷന്‍് ഓഫീസര്‍ അടക്കം പത്തു സൈനികര്‍ മഞ്ഞുപാളികള്‍ക്കടിയില്‍പെട്ടത്. ആറു ദിവസത്തിനുശേഷം ലാന്‍സ് നായിക് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീട് അന്ത്യം സംഭവിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button