ബിയർ വൈൻ പാർലറുകൾക്ക് അനുമതി നല്കിയ സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ചു കേരള കത്തോലിക്കാ ബിഷപ് കൌൺസിലിന്റെ സർക്കുലർ..ഈ വരുന്ന ഫെബ്രുവരി 28 നു എല്ലാ പള്ളികളിലും വായിക്കാനിരിക്കുന്ന ഇടയ ലേഖനത്തിലാണ് പരാമർശം. വിദേശ മദ്യത്തിന്റെ വില്പന കുറഞ്ഞെങ്കിലും ബിയർ വിൽപ്പന അഞ്ചുകോടി ലിറ്ററോളം കൂടിയിട്ടുണ്ട്.
അടച്ചു പൂട്ടിയ ബാറുകളിൽ ബിയർ പാർലറുകൾ നടത്താൻ അനുമതി നല്കിയതിനെ സുപ്രീം കോടതി പോലും വിമർശിച്ചു.ആൺ പെൺ വ്യത്യാസമില്ലാതെ പുതു തലമുറയെ മദ്യത്തിനു അടിമയാക്കാനേ ഇത് ഉപകരിക്കൂ.മദ്യ നിരോധനമല്ല മദ്യ വർജ്ജം ആണ് വേണ്ടതെന്നു പറയുമ്പോഴും സർക്കാരിന്റെ നടപടി സംശയം ഉളവാക്കുന്നു. കെസിബിസി മദ്യ വർജ്ജന സമിതിക്കു വേണ്ടി ചെയർമാൻ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ ആണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments