പത്തനംതിട്ട: ജനറല്‍ആശുപത്രിയിലെ കുളിമുറിയുടെ വാതിലിലെ സുഷിരത്തിലൂടെ സ്ത്രീകളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മലയാലപ്പുഴ കാഞ്ഞിരപ്പാറ ശരത് ഭവനില്‍ ശരത് രാജാണ് (25) പിടിയിലായത്. കുട്ടികളുടെ വാര്‍ഡിലെ കുളിമുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തവെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാളെ പിടികൂടിയത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാള്‍ ഇടയ്ക്ക് ആശുപത്രിയില്‍ കയറിയിറങ്ങാറുണ്ടായിരുന്നുവെന്ന് പറയുന്നു.പോലീസ് പിടിച്ചെടുത്ത മൊബൈലില്‍ നിന്നും ഇയാള്‍ പകര്‍ത്തിയ കുളിമുറി ദൃശ്യങ്ങള്‍ കണ്ടെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനാണ് ശരത് രാജിനെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments