NewsIndia

ജെഎന്‍യു സംഭവത്തില്‍ ഭീകരര്‍ക്കു ബന്ധമെന്ന് സംശയം; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും

ന്യൂഡല്‍ഹി:ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവെഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും. ഡല്‍ഹി പോലീസ് ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും.

ജെ എന്‍ യു വിലെ പരിപാടിക്കിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഗുരുതര സ്വഭാവമുള്ളതായി കണക്കാക്കുന്നു.
പരിപാടി നടത്തിയ വിദ്യാര്‍ഥികളും സംഘാടകരും, പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ ബന്ധിപ്പിക്കുന്ന ഘടകം എന്തെന്ന് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി തന്നെ വേണമെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ജെ എന്‍ യു സംഭവത്തില്‍ 16 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപകരും ജീവനക്കാരും നാളെ മുതല്‍ പണിമുടക്കും. രാഹുല്‍ ഗാന്ധി ഇടതു നേതാക്കല്‌ക്കൊപ്പം വിദ്യാരതി പ്രക്ഷോഭത്തില്‍ പങ്കു ചേര്‍ന്നു. രാഹുല്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവും കരിങ്കൊടിയും രാഹുലിനെതിരെ ക്യാമ്പസില്‍ മുഴങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button