Gulf

നരേന്ദ്ര മോദി മികച്ച ഭരണാധികാരി ,മേയ്ക്ക് ഇൻ ഇന്ത്യ പ്രശംസനീയം. പ്രവാസി ഇന്ത്യക്കാരും നല്ലവർ : UAE വിദേശ കാര്യ സഹമന്ത്രി.

അബുദാബി : ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഭരണാധികാരിയാണെന്ന് യു.എ.ഇ. വിദേശ കാര്യസഹ മന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. ഇന്ത്യയുടെ സാമ്പത്തിക രംഗവും മികച്ച നിലയിലാണ് മുന്നോട്ടു പോകുന്നത്. യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം പ്രശംസ്‌കിക്കാന്‍ മറന്നില്ല.

അബുദാബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. UAE Cse ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ പ്രവാസികള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും പരമാവധി വിട്ടു നില്ക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യന്‍ പ്രവാസികള്‍.

നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികള്‍ വളരെയേറെ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വലിയ വളര്‍ച്ച നല്‍കുന്നുണ്ട്. ഏറെ ഭാവിയുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

shortlink

Post Your Comments


Back to top button