Women

ഈ പെൺകുട്ടി ആൾ നിസ്സാരക്കാരിയല്ല

മെട്ലിൻ സ്റ്റുവർട്ട് എന്നാ 18 വയസ്സുകാരി ന്യൂയോർക്കിൽ നാളെ നടക്കാൻ പോകുന്ന ഫാഷൻ വീക്കിൽ പങ്കാളിയാകാൻ പോവുകയാണ്. നിരവധി മോഡലുകളുള്ളതിൽ മെട് ലിൻ എന്നാ പെൺകുട്ടിയുടെ സവിശേഷതകൾ എന്താണ് എന്നല്ലേ , ഈ പെൺകുട്ടി ഡൗൺ സിൻഡ്രോം എന്നാ അവസ്ഥയിൽ ജീവിക്കുന്ന പെൺ കുട്ടിയാണ്‌.

എന്താണ് ഡൗൺ സിൻഡ്രോം: ക്രോമസോമുകളുടെ ഘടനാ വ്യത്യാസമാണ് ഈ അവസ്ഥയ്ക്കു കാരണം. 21-ആം ക്രോമസോം ജോഡിയിൽ ഒന്ന് അധികമായി വരുന്നതാണ്‌ രോഗകാരണം എന്ന് കണ്ടെത്തിയത് 1959 ലാണ്. ജനിച്ചു വീഴുന്ന 100 കുട്ടികളിൽ ഒരാൾക്ക് ഈ അവസ്ഥ ഉണ്ടെന്നു മെഡിക്കൽ സയൻസ് പറയുന്നു. ശാരീരിക വളർച്ചയും മാനസിക വളർച്ചയും തുലനം ചെയ്യപ്പെടാതെ പോവുകയാണ് ഇത്തരം അവസ്ഥകളുടെ ബുദ്ധിമുട്ട്. കണ്ണുകൾക്കുതാഴെ സവിശേഷരീതിയിലുള്ള തൂങ്ങിയ ത്വക്കും വലുതും വീങ്ങിയതും മുന്നിലേയ്ക്ക് തുറിച്ചിരിക്കുന്നതുമായ നാവും ചെറിയ ശരീരവും സാമാന്യേന വലിയ കരളും പ്ലീഹയും ഇത്തരം കുട്ടികള്ക്ക് ഉണ്ടാകാം.

മെട് ലിൻ എന്ന പെൺകുട്ടിയും ഈ അവസ്ഥയിൽ ജനിച്ചു ജീവിച്ചു വളർന്നു വന്ന പെൺകുട്ടിയാണ്, എന്നാൽ ഇന്നവൾ നില്ക്കുന്നത് ഗ്ലാമറിന്റെയും ബുദ്ധിയുടെയും ലോകമായ ഫാഷൻ ലോകത്താണ്. ഓസ്ട്രേലിയ ക്കാരിയായ മെട് ലിൻ ഇത് രണ്ടാം തവണയാണ് ന്യൂയോർക്കിലെ ഫാഷൻ വീക്കിൽ പങ്കെടുക്കുന്നത്. മാത്രമല്ല ഈ റാമ്പിലൂടെ പൂച്ച നടത്തം നടത്തുന്ന ഇത്തരം അവസ്ഥയിൽ ഉള്ള രണ്ടാമത്തെ പെങ്കുട്ടിയുമാണ് മെട്ലിൻ. ഭിന്ന ശേഷിയുള്ളവരോട് സമൂഹത്തിനുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ എനിക്ക് സാധിക്കും എന്നാണു ഈ പെണ്കുട്ടി അവളുടെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്. മെട് ലിൻന്റെ അമ്മയായ റോസന്നയാണ് മകളെ ഇത്തരത്തിൽ ഒരുക്കിയെടുത്തതും അവളെ മാനസികമായി ഇത്തരം ഒരു തലത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തിയതും. സോഷ്യൽ മീഡിയയിലും സജീവമാണ് മെട്ലിൻ . അവളുടെ വാക്കുകൾക്ക് കാതോർക്കാനും നിരവധി ആരാധകരും മെട് ലിൻ ഉണ്ട്. എല്ലാത്തിനും ഉപരി നാളെ നടക്കാനിരിയ്ക്കുന്ന ഫാഷൻ മാമാങ്കത്തിലെയ്ക്ക് അവൾക്ക് അനുഗ്രഹത്തിന്റെയും ആശംസകളുടെയും പ്രവാഹവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button