India

എ ബി വി പിക്കെതിരെ വ്യാജ വീഡിയോ നിർമ്മിച്ചവർക്കെതിരെ കേസെടുത്തു.

ന്യൂഡൽഹി : ജെ എൻ യു വിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തിയപ്പോൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത് എ ബിവിപി ആണെന്ന് വ്യാജ വീഡിയോ ഉണ്ടാക്കി പ്രച്ചരിപ്പിച്ചവർക്കെതിരെ FIR . പരിപാടിക്കിടെ നുഴഞ്ഞു കയറി മുദ്രാവാക്യം വിളിച്ചത് എ ബിവിപിക്കാരാണെന്ന് ചില മലയാളം മീഡിയയിലും വാർത്തകൾ വന്നിരുന്നു.

വീഡിയോ പരിശോധനയിൽ അത് എഡിറ്റ്‌ ചെയ്ത വ്യാജ വീഡിയോ ആണെന്നും ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരെ എ ബിവിപി അനുകൂലികൾ വാഗ്വാദത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണെന്നും മനസ്സിലായി. വീഡിയോ ദൃശ്യങ്ങൾ എഡിറ്റ്‌ ചെയ്തു ആദ്യമായി പ്രചരിപ്പിച്ചത് അൺ ഒഫിഷ്യൽ സുബ്രമണ്യം സ്വാമി എന്ന പേജിൽ ആയിരുന്നു. അവിടെ നിന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും പിന്നീട് ചില മലയാളം മാധ്യമങ്ങള റിപ്പോര്ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ABVP പരാതി നല്കുകയും ഡൽഹി പോലീസ് FIR രജിസ്റ്റർ ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button