ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം മാര്‍ച്ച് ആദ്യത്തോടെ ഉണ്ടാകും. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥിതി വിലയിരുത്തുന്നതിനായി സംസ്ഥാനത്തെത്തും.
കേരളം, തമിഴ്‌നാട് പശ്ചിമ ബംഗാള്‍, അസം , പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ അവസാന വാരം നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം മാര്‍ച്ച് ആദ്യ വാരം ഉണ്ടാകും. കേരളത്തിലും തമിഴനാട്ടിലും ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന.
Post Your Comments