കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഇരുപത്തിയഞ്ചാം പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ പാര്‍ട്ടി ഉന്നത തലത്തില്‍ ധാരണ. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളി ഗത്യന്തരമില്ലാതെ പരിയാരം മെഡിക്കല്‍ കോളേജ് ഹൃദയാലയായില്‍ നിന്നും തലശ്ശേരി പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി കോടതി റിമാന്റ് ചെയ്ത പി.ജയരാജനെ നാളെ ജില്ല വിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുവാന്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ ആണ് ഈ തീരുമാനം. പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും സദാചാര വിരുദ്ധ പ്രവര്‍ത്തിക്ക് നടപടിക്ക് വിധേയന്‍ ആയി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടപ്പോളാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുവാന്‍ പി.ജയരാജന്‍ നിയോഗിക്കപ്പെട്ടത്. പി,ജയരാജനെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ വിരുദ്ധചേരികളില്‍ പെട്ടവര്‍ നേതൃത്വത്തിന് മുകളില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments