കൊളംബോ: വില്ലേജ് ഓഫീസറായ യുവാവിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. കൊളംബോയിലെ സുദുഗാലയിലാണ് സംഭവം. രണ്ടംഗ സംഘം ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യുകയും അതിന് ശേഷം പണവും മൊബൈലും അപഹരിക്കുകയുമായിരുന്നു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വില്ലേജ് ഓഫീസര്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തുകയായിരുന്നു. പെട്രോള്‍ വാങ്ങാന്‍ സഹായിക്കാം എന്ന് പറഞ്ഞ് ഒപ്പം കൂടിയ രണ്ട് യുവാക്കളാണ് വില്ലേജ് ഓഫീസറെ തട്ടിക്കൊണ്ട് പോയത്. സഹായം വാഗ്ദാനം ചെയ്ത് ഒപ്പംകൂടിയവര്‍ പിന്നീട് വില്ലേജ് ഓഫീസറെ കത്തികാട്ടി ഭീഷണിപ്പെടുത്തി അക്കൗണ്ടില്‍ നിന്നും 40000 രൂപ പിന്‍വലിപ്പിച്ചു. പണത്തിന് പുറമെ മൊബൈലും തട്ടിയെടുത്തു.
അക്രമി സംഘം മൂന്നാമതൊരാളെ കൂടി ഫോണില്‍ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് കൊണ്ടുപോയത്. പീഡനത്തിന് ശേഷം അക്രമികള്‍ വില്ലേജ് ഓഫീസറെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അദ്ദേഹം പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
Post Your Comments