ഇടുക്കി : വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍. ഇടുക്കി നേര്യമംഗലം വാളറയില്‍ അര്‍ജന്റീന സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. വാളറ വെള്ളച്ചാട്ടം കാണാന്‍ എത്തിയ യുവതിയെ സ്പൈസസ് ഗാര്‍ഡനിലെ തൊഴിലാളിയായ 19കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പത്താംമൈല്‍ പള്ളിക്കര വീട്ടില്‍ പാപ്പില് ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. റോപ് ക്ലൈംബിംഗിന് ക്ഷണിച്ച് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്പൈസ് ഗാര്ഡന് വഴി പോയാല്‍ വെള്ളച്ചാട്ടത്തിലെത്താമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് യുവതിയെ കൊണ്ടുപോകുന്നതെന്ന് കണ്ട യുവതിയുടെ ഡ്രൈവര്‍ ഇവരെ തിരിച്ചു വിളിച്ചു.
സംശയം തോന്നിയ യുവതി മടങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതിയെ ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് യുവതി അടിമാലി പോലീസിനെ വിവരം അറിയിച്ചു. വൈകിട്ട് ആറു മണിയോടെ പോലീസ് ബഷീറിനെ അറസ്റ്റ് ചെയ്തു.
Post Your Comments