റിയാദ് : സൗദിയില്‍ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നു. ബിനാമി സ്ഥാപനങ്ങളുടെ എണ്ണം വന്‍ തോതില്‍ കൂടുന്നതാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
കഴിഞ്ഞ വര്‍ഷം 290 ബിനാമി കേസുകള്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ശക്തമായ നാടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുണ്ടായിട്ടും സൗദിയില്‍ ബിനാമി സ്ഥാപനങ്ങളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സ്വദേശികളുടെ പേരില്‍ ലൈസന്‍സ് എടുത്ത് വിദേശികള്‍ നിക്ഷേപമിറക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഈ വര്‍ഷം മൂന്നിരട്ടി വര്‍ദ്ധിച്ചു.
ഈ വര്‍ഷം നാല് മാസമായപ്പോഴേക്കും കേസുകളുടെ എണ്ണം ഇതിലും വളരെ കൂടുതലായതായി മന്ത്രാലയം പ്രതിനിധി ഉമര്‍ അല്‍ സുഹൈബാനി പറഞ്ഞു. നിലവിലെ കേസുകള്‍ പിടിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവും പത്ത് ലക്ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. കൂടാതെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ബന്ധപ്പെട്ട വിദേശികളെ നാടു കടത്തുകയും ചെയ്യും.
Post Your Comments