തിരുവനന്തപുരം : ബാര്‍കോഴ, സോളാര്‍ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുക.
29 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്. അവസാനമായി ഇ.കെ നായനാരാണ് കേരളമുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്ന ആദ്യബജറ്റാണിത്. ബാര്‍കോഴക്കേസില്‍ കടുത്ത ആരോപണം നേരിടുമ്പോള്‍ കെ.എം മാണി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റ് വിവാദമായിരുന്നു.
Post Your Comments