കിടിലന്‍ ഫിറ്റ്‌നസ് ബാന്‍ഡ്മായി ഇന്‍ഡക്സ്‌ ടെക്നോളജി

ന്യൂഡല്‍ഹി: ഇന്‍ഡക്‌സ് ടെക്‌നോളജി തങ്ങളുടെ പുതിയ ഫിറ്റ്‌നെസ് ബാന്റ് പുറത്തിറക്കി. ഫിറ്റ് റിസ്റ്റ് എന്നാണ് ബാന്റിന്റെ പേര്. 999 രൂപയാണ് വില.

സ്‌നാപ് ഡീല്‍ വഴി ഉപഭോക്താക്കള്‍ക്ക് മോഡല്‍ ലഭ്യമാകും. ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ബാന്റിനുള്ളത്. ഹെല്‍ത്ത് ഫിറ്റ്‌നെസ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ ഇന്‍ഡക്‌സ് പുറത്തിറക്കിയത്.

ബ്ലൂടൂത്ത് വഴി സ്മാര്‍ട്‌ഫോണുമായി ഇതിനെ കണക്ട് ചെയ്തിട്ടുണ്ട്. ഫോണിലെ മ്യൂസിക് ട്രാക്കുകളും ബാന്റ് വഴി ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും.
ഒരു റിമോട്ട് ഷട്ടറായും ബാന്റ് പ്രവര്‍ത്തിക്കും മൊബൈല്‍ ക്യാമറ വരെ ഈ ബാന്റ് വഴി നിയന്ത്രിക്കാം. വലിയ ബാറ്ററി ലൈഫോടുകൂടിയാണ് പുതിയ ബാന്റ്പുറത്തിറക്കിയതെന്ന് ഇന്‍ഡക്‌സ് പറയുന്നു.
ഒറ്റ ചാര്‍ജില്‍ 12 ദിവസം വരെ ബാറ്ററി നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാട്ടര്‍ റെസിസ്റ്റും കൂടിയാണ് ബാന്റ്. ഡാര്‍ക് ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

Share
Leave a Comment