വടകര : ചോറോട് കനാലിനെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. കഴിഞ്ഞ 45 വര്ഷതിലധികമായി ഒരു നാടിൻറെ ജീവ നാടിയായി നിലക്കൊള്ളുന്ന ഈ ജല സ്രോതസ്സ് അധികൃതരുടെ അനാസ്ഥയും ജനങ്ങളുടെ അശ്രദ്ധയും കാരണം നാശത്തിന്റെ വക്കിലാണ്.
പ്രദേശത്ത് ചിലര്‍ മാലിന്യങ്ങള്‍ കനാലിലേക്കാണ് വലിച്ചെറിയുന്നത്. മാത്രമല്ല വര്ഷന്തോരുമുള്ള അറ്റകുറ്റപ്പണികള്‍ നടക്കാത്തതു കാരണം കനാലിന്‍റെ കര പല സ്ഥലങ്ങളിലും ഇടിഞ്ഞ നിലയിലാണ്. മഴക്കാലത്ത് വന്‍തോതില്‍ വെള്ളം ഒഴുകി പോകുന്ന തോടാണിത്. കനാലിന്‍റെ പല ഭാഗത്തും ഇപ്പോള്‍ മണ്ണിടിഞ്ഞു വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ശുദ്ധജല സ്രോതസ്സായ കനാലിനെ സംരക്ഷിക്കാനും കനാലിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥ പരിഹരിക്കാനും സര്ക്കാരിന്റെ ശക്തമായ ഇടപെടൽ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കാനും ജനകീയ കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ്.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കനാൽ ശുചീകരിക്കാനും നിരന്തര സംരക്ഷണം മുൻനിർത്തി ബോഎൽ എ ഫണ്ടുകൾ നേടിയെടുക്കാനും സര്ക്കാരിന്റെ നിരന്തര ജാഗ്രത ഉറപ്പാക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫിബ്രവരി 14 നു രാവിലെ കനാൽ കൈയിലൂടെ ജകീയ യാത്ര നടത്താനും, വെള്ളം വറ്റുന്നതോടുകൂടി മാർച്ച് 29 നു കനാൽ ശുചീകരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. 6 സെക്ഷനുകളായി ഒരു ദിവസംകൊണ്ട് ശുചീകരണം നടത്താനാണ് തീരുമാനം. ഇതിനായി നാട്ടുകാര്‍ സന്നദ്ധ സംഘടനകൾ വിദ്യാഭ്യാസ സ്ഥാപങ്ങൾ നഗര സഭ പഞ്ചായത്ത് എന്നിവയുടെ സഹായങ്ങൾ തേടാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തിൽ കോമുള്ളി രവീന്ദ്രൻ , മോഹനൻ മണലിൽ ,കൌന്സിലര്മാരായ കെ കെ രാജീവൻ,പി വത്സലൻ,വി ദിനേശൻ,കെ കെ വനജ ,വി ഗോപാലൻ, ടി കെ പ്രഭാകരാൻഹരി കൃപ ,അബ്ദുൽ ഗഫൂർ,ടി ടി അരവിന്ദൻ.വി കെ നാസര്,പി എം ഹരീന്ദ്രൻ എ നളിനാക്ഷൻ പി സോമ ശേഖരൻ,വത്സലൻ എന്നിവർ യോഗത്തില്‍ സംസാരിച്ചു.
Post Your Comments