Gulf

സൗദിയില്‍ വെടിവെപ്പ് : ആറു പേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തില്‍ അധ്യാപകന്‍ നടത്തിയ വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യമന്‍ അതിര്‍ത്തി പട്ടണമായ ജാസാന്‍ പ്രവിശ്യയിലായിരുന്നു വെടിവയ്പ് നടത്തിയ അധ്യാപകനെ പോലീസ് അറസ്റ് ചെയ്തു. ഇയാളുടെ സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് . ആക്രമണത്തിന്റെ പ്രേരണ എന്താണെന്നു അറിവായിട്ടില്ല. മാനേജ്മെന്റുമായുള്ള പ്രശ്നമോ മാനസികാസ്വാസ്ഥ്യമോ ആകാം ആക്രമണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button