തിരുവനന്തപുരം: സ്വീകാര്യതയും ജയസാധ്യതയും ഉള്ളവർക്കാകും യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുൻഗണന നൽകുകയെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ . സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്കായി സാധ്യമായതെല്ലാം ചെയ്യും.
ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കില്ല സ്ഥാനാർത്ഥികളെ നിര്‍ണ്ണയിക്കുകയെന്നും, ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന ജാഥകൾ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയതെന്നും സുധീരൻ പറഞ്ഞു. കേരളത്തിന്റെ തെരെഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഗുലാം നബി ആസാദുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ .
Post Your Comments