ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് തിരിച്ചടി. സംസ്ഥാനം നല്‍കിയ പരിസ്ഥിതിലോല പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളി. ഗ്രാമങ്ങള്‍ക്കുള്ളില്‍ വെവ്വേറെ പരിസ്ഥിതിലോല കേന്ദ്രങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്ത്രാലയം അറിയിച്ചു.
കേന്ദ്രം ഇതിന് തയ്യാറായാല്‍ മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി സമീപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഗ്രാമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇ എസ് ഇ അനുവദിക്കൂ. ഇ എസ് ഇയുടെ അടിസ്ഥാന ഏകകം ഗ്രാമങ്ങള്‍ തന്നെയാണ്. ഇതിന് മാറ്റമുണ്ടാകില്ല. എന്നാല്‍ കേരളത്തിന് കൂടുതല്‍ ഗ്രാമങ്ങളെ വേണമെങ്കില്‍ ഇ എസ് ഇ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വനഭൂമിയുടെ വിസ്തൃതി സംബന്ധിച്ചുള്ള അതൃപ്തി കേന്ദ്രം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ജനവാസമേഖലയും അല്ലാത്തതും തരം തിരിച്ച് കേരളം നല്‍കിയ ഭൂപടത്തിലും കേന്ദ്രം അവ്യക്തത രേഖപ്പെടുത്തിയിരുന്നു. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മനാണ് ഇന്നത്തെ യോഗത്തില്‍ കേരളത്തിനായി പങ്കെടുത്തത്.
Post Your Comments