തലശ്ശേരി: കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു. കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് ചന്ദ്രശേഖരന്റെ രാജി. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവു നല്‍കാത്തതിനെ തുടർന്നാണ് രാജി.
രാവിലെ 11 മണിയോടെ നഗരസഭാ ഓഫീസില്‍ നേരിട്ടെത്തിയാണ് കാരായി ചന്ദ്രശേഖരൻ രാജിക്കത്ത് കൈമാറിയത്. എന്‍ ഡി എഫ് പ്രവർത്തകനായിരുന്ന ഫസൽ വധക്കേസിൽ പ്രതികളായതിനെത്തുടർന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് കാരായിമാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിലക്കുള്ളതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് രാജിക്കത്ത് സമർപ്പിക്കാൻ കണ്ണൂർ ജില്ലയിലെത്തിയതും. കോടതി വിധി മാനിച്ചാണ് താൻ രാജിവെക്കുന്നതെന്ന് കാരായി ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments