ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇനിമുതല്‍ പാസഞ്ചര്‍ ഫെലിസിറ്റി ചാര്‍ജ് എന്ന പേരില്‍ 35 ദിര്‍ഹം ഈടാക്കാനാണ് തീരുമാനം. ജൂലൈ മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
ഇതു സംബന്ധിച്ചുള്ള തീരുമാനം ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടേതാണ്. വിമാനടിക്കറ്റെടുക്കുന്ന സമയത്ത് ഈ തുകയും നല്‍കേണ്ടി വരും. രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഒരേ ഫ്‌ളൈറ്റ് നമ്പറിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍, വിമാന ജീവനക്കാര്‍ എന്നിവരെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്‍കൂറായി നികുതി നല്‍കേണ്ടി വരും.
Post Your Comments