ന്യൂഡല്‍ഹി: യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. ത്രിദിന സംന്ദര്ശനത്തിനായാണ് സംഘം ഇന്ത്യയിലെത്തുന്നത്.
വരുംവര്ഷങ്ങളിള് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഭീകരതയ്ക്കെതിരായ പോരാട്ടം, പ്രതിരോധം, ബഹിരാകാശം, റയില്‍വേ,വ്യോമയാനം, തുറമുഖം, ഊര്‍ജം, കടല്‍സുരക്ഷ, കാര്‍ഷികം, അക്വാകള്‍ചര്‍,ബാങ്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments