ദുബായ് ● ദുബായില്‍ ഫ്ലാറ്റില്‍ കടന്ന് യുവതിയെ വിവസ്ത്രയാക്കി നിര്‍ത്തി മോഷണം നടത്തിയ മദ്യപാനിയായ കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നു രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ദുബായ് ക്രിമിനല്‍ കോടതിയില്‍ നടന്നുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
2014 ഡിസംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അല്‍-ബരാഹ ഏരിയയിലെ തന്റെ ഫ്ലാറ്റിന്റെ കിടപ്പുമുറിയില്‍ അപരിചിതനെ കണ്ട് 23 കാരിയായ ഫിലിപ്പിന യുവതി ഞെട്ടി എഴുന്നേല്‍ക്കുന്നത്. യുവതി ഒച്ചവച്ചപ്പോള്‍ പ്രതി യുവതിയുടെ വായപൊത്തിപ്പിടിച്ച ശേഷം കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പഴ്സ് ആവശ്യപ്പെട്ടു. പ്രതി ബാഗ് തപ്പിപ്പിടിച്ച് 400 ദിര്‍ഹവും കവര്‍ന്നു. കഴുത്തില്‍ കിടന്ന സ്വര്‍ണ ചെയിനും പ്രതി പൊട്ടിച്ചെടുത്ത ശേഷം വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഭയചികിതയായ യുവതി മോഷ്ടാവിന്റെ നിര്‍ദ്ദേശാനുസരണം വസ്ത്രമുരിഞ്ഞ് നഗ്നയായി ഭിത്തിയോട് ചേര്‍ന്ന് പുറംതിരഞ്ഞു നിന്നു. അയാള്‍ വാര്‍ഡ്രോബില്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ അടുത്തമുറിയിലേക്ക് ഓടിയ യുവതി ഫ്ലാറ്റില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരോട് പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാവരും ഉണര്‍ന്നതോടെ ഫ്ലാറ്റില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു.
സംഭവം നടന്നു രണ്ട് മാസത്തിന് ശേഷം ഒരു ബലാത്സംഗക്കേസിലാണ് 26 കാരനായ പ്രതി ദുബായ് പോലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ പ്രതിയുടെ വിരലടയാളം പരിശോധനയിലാണ് ഫിലിപ്പീന യുവതിയെ മോഷണത്തിനിരയാക്കിയതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയത്. ബാല്‍ക്കണി വഴിയാണ് താന്‍ യുവതിയുടെ മുറിയില്‍ കടന്നതെന്നും യുവതിയെ വിവസ്ത്രയാക്കിയെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മോഷണം നടത്തിയ രാത്രിയില്‍ താന്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരി മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തു. കേസിന്റെ അടുത്ത വിചാരണ ഫെബ്രുവരി 23 ന് നടക്കും.
Post Your Comments