45 അടി താഴ്ചയുള്ള കിണസ്സിൽ രണ്ടാൾപ്പൊക്കം വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന നിവേദ് എന്ന കുട്ടിയെ മുൻപരിചയമേതുമില്ലാതെ കിണറ്റിലിറങ്ങി രക്ഷിച്ച സുസന്ത് എന്നാ ബംഗാളി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്നു. കൊല്ലം സ്വദേശിയായ വിനോദിന്റെയും സജിനിയുടെയും ഏകമകൻ നിവേദാണ് കഴിഞ്ഞ ജനുവരി 28 വൈകിട്ട് കിണറ്റിൽ വീണത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായപ്പോൾ കുഞ്ഞു കിണറ്റിൽ വീണത് മനസ്സിലായി.രണ്ടാൾപ്പൊക്കമുള്ള കിണറ്റിൽ മുങ്ങിപ്പൊങ്ങുന്ന നിവേദിനെ രക്ഷിക്കാൻ പക്ഷേ ഓടിക്കൂടിയവരാരും തയ്യാറായില്ല.ആ സമയത്താണ് ബംഗാളിയായ സുസന്ത് അവിടെ എത്തിയത്. തന്റെ അരയിൽ കയർ ചുറ്റി മറ്റെ അറ്റം കരയിൽ നിന്നവരെ ഏല്‍പ്പിച്ചു സുസന്ത് കിണറിലേക്ക് ഇറങ്ങി.കുഞ്ഞിനെ കരയിൽ എത്തിച്ചു..
അയൽവാസിയായ നേഴ്സ് ജോബി കുഞ്ഞിനു പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.കുഞ്ഞു രക്ഷപെടുകയും ചെയ്തു. കെട്ടിട നിർമാണ തൊഴിലാളിയായ സുസന്ത് അപകടം നടന്ന സ്ഥലത്തിനു സമീപം ഒരു വീടിന്റെ നിര്‍മാണ പ്രവർത്തനങ്ങൾക്ക് എത്തിയതായിരുന്നു. ഇവിടുത്തെ ജോലി കഴിഞ്ഞു സുസന്ത് വേറെ സ്ഥലത്തേക്ക് പോകുകയും ചെയ്തു.നാട്ടുകാർ സുസന്തിനെ കാത്തിരിക്കുകയാണ്.
Post Your Comments