തായ്‌പേയ്: തായ്‌വാനില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 60 മണിക്കൂറിനു ശേഷം എട്ടുവയസ്സുകാരിക്കും ബന്ധുവിനും പുനര്‍ജന്മം. ലിന്‍സു ചിന്‍ എന്ന പെണ്‍കുട്ടിയും ബന്ധു ചെന്‍ മേയ്ജുമാണ് രക്ഷപെട്ടത്.
ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ദക്ഷിണ തായ്‌വാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
Post Your Comments