കോഴിക്കോട് : ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് രണ്ട് കുട്ടികളുടെ പിതാവായ മദ്ധ്യവയസ്‌കന്‍. താന്‍ ഗര്‍ഭിണിയാണെന്നും വയറ്റില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും അവകാശപ്പട്ട് അമ്പത്തിരണ്ടുകാരന്‍ ബന്ധുക്കളെയും ഡോക്ടര്‍മാരെയും സമീപിച്ചു. പുരുഷന്മാര്‍ ഗര്‍ഭിണിയാകില്ലെന്ന് ഇയാളോട് പറഞ്ഞെങ്കിലും താന്‍ ഗര്‍ഭിണിയാണെന്ന നിലപാടിലാണ് ഇയാള്‍. സ്വകാര്യത മാനിച്ച് ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ഛര്‍ദി പോലെയുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളും ഇയാള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തനിക്ക് ഗര്‍ഭം ഉണ്ടെന്ന ഇയാളുടെ നിലപാടിനെ തുടര്‍ന്ന് ബന്ധുക്കള്‍ മനോരോഗ ചികിത്സകരുടെ അടുത്തെത്തിച്ചു. സ്വവര്‍ഗ ബന്ധത്തിലൂടെയാണ് താന്‍ ഗര്‍ഭിണിയായതെന്ന് ഇയാള്‍ കൗണ്‍സിലിംഗില്‍ പറഞ്ഞു. ഒടുവില്‍ നിരന്തര പരിശോധനകളിലൂടെ ഇദ്ദേഹത്തിന് ചിത്തഭ്രമമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കോഴിക്കോട് കെ.എം.സി.റ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് രോഗിയെ ചികിത്സിച്ചത്. ആറ് മാസം മുമ്പാണ് ഇയാള്‍ക്ക് ചിത്തഭ്രമം തുടങ്ങിയതെന്ന് സഹോദരന്‍ പറഞ്ഞു. ചെറുപ്പകാലത്തെ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുള്ള ചിന്തകളുടെ ഫലമായാണ് ഇത്തരമൊരു തോന്നലുണ്ടായതെന്ന് ഡോ. പി.എന്‍ സുരേഷ് കുമാര്‍ പറഞ്ഞു. ജീവിത പങ്കാളി ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ചില പുരുഷന്‍മാരില്‍ ചില അസ്വസ്ഥതകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു കേസ് ഇത് ആദ്യമായാണെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.
Post Your Comments