NewsInternational

ഇന്ത്യൻ സൈന്യം ഇനി യുഎഇയുടെ കൂടി അഭിമാനം.പുതിയ സൈനീകപരിശീലനം ഇരു രാജ്യങ്ങളും ഒന്നിച്ചു നടത്താനും തീരുമാനം.

അബുദാബി: പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞ് ഇന്ത്യയയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി യുഎഇ. പ്രതിരോധ രംഗത്തെ വളര്‍ച്ച കൂട്ടുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിയ്ക്കുന്നത്.ഇന്ത്യന്‍ പ്രതിരോധ രംഗത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒരു നേട്ടം കൂടിയാണിത്. ഇന്ത്യന്‍ നാവികസേനയുമായി പരിശീലനത്തില്‍ ഉള്‍പ്പടെ ഒരുമിച്ചിറങ്ങാനാണ് യുഎഇ ആലോചിയ്ക്കുന്നത്. ആയുധ കയറ്റുമതി രംഗത്തും ഇന്ത്യയുടെ കഴിവില്‍ യുഎഇ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അബുദാബിയുടെ ഇന്റര്‍നാഷണൽ ഡിഫൻസ് ഷോയിലും ഏറ്റവും വലിയ എക്‌സിബിറ്റേഴ്‌സ് ഇന്ത്യയാണ്.

ഇന്ത്യ ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനവേളയിലാണ് ഇതുസംബന്ധിച്ച ആദ്യ ചര്‍ച്ച കള്‍ നടന്നത്. നിലവില്‍ വാണിജ്യ രംഗത്ത് ഉള്‍പ്പടെ ഇന്ത്യയും യുഎഇയും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിയ്ക്കല്‍, മയക്കുമരുന്ന് കടത്ത്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം തന്നെ സഹകരിയ്ക്കാനാണ് തീരുമാനം. ഈ തീരുമാന പ്രകാരമാണ് തീവ്രവാദ ബന്ധമുള്ള ഇന്ത്യക്കാരെ യുഎഇ ഇന്ത്യയ്ക്ക് കൈമാറുന്നത് .ഇരുരാജ്യത്തേയും സൈനിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ആറുമാസം കൂടുമ്പോള്‍ കൂടിക്കാഴ്ച നടത്താനും ധാരണയായിരുന്നു..സൈനിക രംഗത്തെ ഈ കൈകോര്‍ക്കല്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button