Gulf

യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം

അബുദാബി: യുഎഇയിലേക്ക് ഇനി വാണിജ്യ ആവശ്യങ്ങള്‍ക്കായി മാത്രമെ ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരാനാകു. നാട്ടില്‍ നിന്നും ഇഷ്ടംപോലെ ഭക്ഷ്യവസ്തുക്കളുമായി ഇനി പ്രവാസികള്‍ക്ക് യുഎഇയില്‍ പോകാനാകില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കൊഴിച്ച് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് ബിന്‍ ഫഹദാണ് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണവും രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയും മുന്‍ നിര്‍ത്തിയാണ് തീരുമാനം. കുട്ടികളുടെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ 10 കിലോ, പഴം പച്ചക്കറി, പരമാവധി 10 കിലോ, സുഗന്ധദ്രവ്യങ്ങള്‍ 10 കിലോ, കുങ്കുമപ്പൂവ് അരക്കിലോ,  ശീതളപാനീയങ്ങള്‍, വെള്ളം തുടങ്ങിയവ 20 കിലോ,പഴച്ചാറുകള്‍ അഞ്ച് കിലോ,ടിന്നിലടച്ച ഭക്ഷ്യവസ്തു 25 കിലോ, തുടങ്ങിയ അളവുകളില്‍ മാത്രമെ ഇനി ഭക്ഷ്യവസ്തുക്കളുമായി യുഎഇയില്‍ കാലുകുത്താനാകു. അബുദാബി

shortlink

Post Your Comments


Back to top button