അഞ്ജു പ്രഭീഷ്
ഒരിക്കൽ കേരളത്തിലെ ജാതിവ്യവസ്തിഥിയും അരാജകത്വവും കണ്ടു സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചു..പിന്നീടു ഒരുപറ്റം സാമൂഹ്യപരിഷ്കർത്താക്കളുടെ കൂട്ടായ പരിശ്രമത്താൽ കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെട്ടുതുടങ്ങി..എന്നാൽ കഴിഞ്ഞ നാലരകൊല്ലത്തെ സൽഭരണം കൊണ്ട്,കേരളത്തിനു മറ്റൊരു പേര് കിട്ടി-സരിതാലയം..കേരളം ഉണരുന്നതും ഉറങ്ങുന്നതും സരിതയിലൂടെയായി മാറി..മേനിക്കൊഴുപ്പിന്റെയും അവിഹിതത്തിന്റെയും സുവർണ്ണ കാലഘട്ടം ഇപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് ഒരു പെണ്ണുടലിന്റെ മറവിൽ അരങ്ങുവാണ തട്ടിപ്പ് രാഷ്ട്രീയത്തിന്റെ പേരിലാണ്.. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയതിരരക്കഥയിൽ നായിക വില്ലത്തിയാവുന്നുവോ?കനകസിംഹാസനത്തിനു ഇളക്കം തട്ടാനുതകുന്ന തെളിവുകളുമായി സരിതയെന്ന അഭിനവതാത്രിക്കുട്ടി വീണ്ടും രംഗപ്രവേശം ചെയ്തപ്പോൾ രാഷ്ട്രീയയണിയറയിലെ തിരക്കഥകളിൽ കാണാന് കഴിയുന്നത് ഒരു കൊലപാതകകേസും ഇരുമ്പഴികളും..സരിത ഒരിക്കലും ഒരു നല്ല സ്ത്രീയല്ല..സ്വന്തം മേനിക്കൊഴുപ്പ് ആയുധമാക്കി ചൂതുകളിക്കാൻ ഇറങ്ങിയ ഒരുവൾ ..തട്ടിപ്പ് തൊഴിലാക്കിയ കുലട..എന്നിരുന്നാലും ഇത്രയും നാൾ ഒരു രാഷ്ട്രീയപാർട്ടിക്കു അഭിമതയായിരുന്നവൾ അനഭിമതയായതെങ്ങനെ?എന്തുകൊണ്ടാകും അവൾക്കെതിരെ ഇത്രനാൾ കേസെടുക്കാൻ മടിച്ചിരുന്ന കേരളപോലീസ് ഇപ്പോൾ കേസെടുക്കാൻ ഒരുങ്ങുന്നത് ?അതിനു പിന്നിലെ നിഴൽ നാടകങ്ങൾ എന്തൊക്കെയാകും ?ഒരപസർപ്പകകഥയെ വെല്ലുന്ന മന്ത്രിസഭയുടെയും അതിന്റെ തിരക്കഥയുടെയും ഉള്ളറകളിലേക്ക് നോക്കിയാൽ കാണാനാകുന്നതു ജനാധിപത്യത്തെ ഹനിക്കുന്ന,ചോര മണക്കുന്ന നടുക്കുന്ന സത്യങ്ങളാണ്.
സാമ്പത്തികതട്ടിപ്പ് കേസുകളാണ് സോളാർ വിഷയത്തിൽ ബിജുവിനും സരിതയ്ക്കുമെതിരെയുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന കേസുകൾ ആയിരുന്നവയെല്ലാം തന്നെയും . സർക്കാരിനെതിരെ ബിജു രാധാകൃഷ്ണൻ സത്യങ്ങൾ വെളിപ്പെടുത്തി തുടങ്ങിയപ്പോൾ രശ്മിയുടെ കൊലപാതകം മുന്നി്റുത്തി ബിജുവിനെതിരേ അതിവേഗവിചാരണ നടത്തി ശിക്ഷിച്ചുകൊണ്ട് അയാളുടെ വായടപ്പിക്കാൻ നമ്മുടെ സർക്കാരിനായി .ഇന്നലെ വരെ കോണ്ഗ്രറസ്സ്കാർ ആരാധിച്ചിരുന്ന സരിത അവർക്കെ തിരെ തെളിവുകൾ നിരത്താൻ തുടങ്ങിയപ്പോൾ അഭിസാരികയെന്നു വിളിക്കപ്പെടാൻ കൊണ്ഗ്രസ്സ്കാർക്ക് കഴിഞ്ഞു ..ക്ലിഫ്ഹൗസിന്റെ അന്തപുരങ്ങളിൽ കയറിയിറങ്ങിയിരുന്ന മകൾ ഇപ്പോൾ അപഥസഞ്ചാരിണി..ഇപ്പോൾ ബിജു രാധാകൃഷ്ണൻ സരിതയ്ക്കെതിരെ നടത്തുന്ന ആരോപണങ്ങൾ കേരളപോലീസിന് പകൽ പോലെ സത്യങ്ങളാകുന്നു..അതുകൊണ്ട് തന്നെ നാളിതുതുവരെ രശ്മി വധക്കേസിൽ സരിതയ്ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ച് നിശബ്ദരായിരുന്നവർ ഇപ്പോൾ സരിതയ്ക്കെതിരെ ബിജു നടത്തിയ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നു..അതിന്റെ കാരണം ഒന്നേയുള്ളൂ-ഇനിയും തെളിവുകൾ ഹാജരാക്കിയാൽ മന്ത്രിസഭ മൊത്തത്തിൽ പീഡനക്കേസിൽ അകത്തുപോകേണ്ടി വരും ..അതുമല്ലെങ്കിൽ കോണ്ഗ്രസ് എം എൽ എമാർ മുഴുവനും എലീസാടെസ്റിന് വിധേയമാകേണ്ടി വരും ..അതിലും ഭേദം രശ്മിക്കേസിൽ തുടരന്വേഷണം നടത്തി സരിതയെ സ്ഥിരമായി അകത്തിടുന്നതല്ലേ?എങ്ങനെയുണ്ട് ആഭ്യന്തരമന്ത്രിയുടെ ബുദ്ധി?
മുന്സമർക്കാരിന്റെ കാലത്താണ് രശ്മിയുടെ കൊലപാതകം നടക്കുന്നത്.അന്നത് പണത്തിന്റെ മറവില് ആത്മഹത്യയാക്കി മാറ്റാൻ ബിജുവിനും സരിതയ്ക്കും കഴിഞ്ഞു.അന്നേ രശ്മിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു കൊലപാതകം നടത്തിയത് സരിതയും ബിജുവുമാണെന്ന കാര്യം.പക്ഷേ പണത്തിനു മുകളിൽ പരുന്തും പറക്കില്ലല്ലോ..പിന്നീടു സോളാർ കേസ് വന്നു.അപ്പോഴേക്കും സരിതയും ബിജുവും തെറ്റിക്കഴിഞ്ഞിരുന്നു.പിന്നീടു വന്ന തിരക്കഥകൾ കേരളമൊട്ടുക്ക് കണ്ടതാണല്ലോ ..സരിതയും ഭരണകക്ഷിയിലെ തലപ്പന്മാരുമായിട്ടുള്ള അവിഹിതകഥകൾ ബിജു വിളിച്ചുപറഞ്ഞതോടെ കോണ്ഗ്രസ്കാരുടെ നോട്ടപ്പുള്ളിയായി ബിജു.പിന്നീടു ആ വായയടപ്പിക്കാനായി ശ്രമം .ഒരിക്കൽ ആത്മഹത്യയായി മാറിയ കേസ് കൊലപാതകമായി .. അകാലത്തിൽ പൊലിഞ്ഞ ഒരാത്മാവിനു അങ്ങനെ ശാപമോക്ഷം കിട്ടി ..ബിജുവിനെതിരെ തെളിവുകൾ നിരത്തി സരിതയെത്തിയതോട് കൂടെ ബിജു ഇരുമ്പഴിക്കുള്ളിലായി..പിന്നീടു കേരളം കണ്ടത് മേനിക്കൊഴുപ്പിന്റെ ബ്ലാക്ക് മെയിൽ രാഷ്ട്രീയം..ഒരു കത്തിനും അതിലെ പേരുകൾക്കും പിറകെയായി കേരള രാഷ്ട്രീയം..രശ്മി വധക്കേസിൽ സരിതയ്ക്കെതിരെ കേസൊന്നും എടുത്തില്ലെന്നു മാത്രമല്ല അവരെ സാക്ഷിയാക്കുകയാണ് ചെയ്തത്..എത്ര വിചിത്രമായ ആചാരങ്ങൾ അല്ലെ?
പക്ഷേ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സാറേ,അങ്ങയോടു ഞങ്ങൾ സാധാരണ വോട്ടർമാർ ചില ചോദ്യങ്ങൾ ചോദിക്കട്ടെയോ?ഇന്നലെ ബിജു സോളാർ കമ്മിഷൻ നടത്തിയ ക്രോസ് വിസ്താരത്തിൽ പറഞ്ഞ കാര്യങ്ങൾ താങ്കളുടെ മന്ത്രിസഭ മുഖവിലയ്ക്കെടുക്കുന്നുവെങ്കിൽ സരിത നടത്തിയ വെളിപ്പെടുത്തലുകളും മുഖവിലയ്ക്കെടുക്കേണ്ടതല്ലേ?മുഖ്യന്റെയും നിങ്ങളുടെയും കോണ്ഗ്രസിലെ തലപ്പത്തിരിക്കുന്നവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയത് മുതൽക്കല്ലേ അവർ അഭിസാരികയായി മുദ്രകുത്തപ്പെട്ടത്? അതുവരെയും ജനങ്ങൾ അവരെ അങ്ങനെ വിളിച്ചിരുന്നപ്പോഴൊക്കെ താരപരിവേഷം നല്കി അവരെ മഹത്വവല്ക്കരിക്കാൻ നിങ്ങളൊക്കെ ശ്രമിച്ചില്ലേ?സോളാർ കേസിലെ നായകനും നായികയും മറ്റിതര രാഷ്ട്രീയനേതാക്കളുടെ പേരാണ് വെളിപ്പെടുത്തിയിരുന്നതെങ്കിൽ എന്നേ നിങ്ങൾ അവർക്കെതിരെ കേസെടുക്കുമായിരുന്നു..അവർ എഴുതി നൽകിയ ലൈംഗികപീഡനത്തിനെതിരെയും അപ്പോൾ കേസെടുക്കേണ്ടതല്ലേ?അതിനെങ്ങാനും കേസെടുത്താൽ പിന്നെ കേരളത്തിൽ ഒരൊറ്റ കോണ്ഗ്രസ് എം എൽ എ( മന്ത്രി ജയലക്ഷ്മി ഒഴികെ)പോലും പുറത്തുണ്ടാവില്ല അല്ലെ ?ഒരിക്കൽ രശ്മി വധക്കേസിൽ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയ പ്രതി ഇന്ന് മുഖ്യനെതിരെ തിരിയുമ്പോൾ സാക്ഷി പ്രതിയാകുന്ന അതിവേഗ ബഹുദൂരപ്രതിഭാസം നോക്കി പകച്ചു പണ്ടാരമടങ്ങാനൊന്നും ഞങ്ങൾ മുതിരുന്നില്ല..കാരണം ഇന്ന് കേരളം ഭരിക്കുന്നത് ആലിബാബയും നാല്പ്പതു കള്ളന്മാരുമാണല്ലോ…ഒരിക്കൽ പിതൃതുല്യനായിരുന്നയാളെ ഇന്ന് പിതൃശൂന്യനായി സരിത അവരോധിക്കുമ്പോൾ കേരളജനതയാകെ ചിരിക്കുന്നത് ഒരു മന്ത്രിസഭയുടെ പിതൃശൂന്യതയോർത്തിട്ടാണ്..
Post Your Comments