India

ഇന്ത്യയിലെ സ്ത്രീകളില്‍ എയ്ഡ്‌സ് രോഗം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീകളില്‍ എയ്ഡ്‌സ് രോഗം ക്രമാധീതമായി വര്‍ദ്ധിക്കുന്നതയി പഠനം. രാജ്യത്തെ എയ്ഡ്‌സ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ സ്ത്രീകളാണ്. നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സ്ത്രീകളില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം മുകളിലോട്ട് കുതിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഗര്‍ഭിണികളില്‍ നിന്നും നേരിട്ട് കുട്ടികളിലേക്ക് പകരുന്നതും, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത ലൈംഗികത്തൊഴിലാളികളുമാണ് രോഗം സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നതിന് കാരണമായ പറയുന്നത്.

2007 ല്‍ ഈ കണക്ക് 22.26 ലക്ഷമാണ് 2015 ല്‍ മൊത്തം എയ്ഡ്‌സ് ബാധിതര്‍ 21.17 ലക്ഷമാണ്. പക്ഷേ മൊത്തം എയ്ഡ്‌സ് ബാധിതരില്‍ അഞ്ചില്‍ രണ്ടും സ്ത്രീകളും 15 വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ്.

സ്ത്രീകള്‍ക്കിടയില്‍ എച്ച്ഐവി പരിശോധന ഫലപ്രദമായി നടക്കുന്നില്ല. നാണക്കേടും സാമൂഹത്തിലുണ്ടാകുന്ന അപമാനവും ഭയന്ന് പലരും ഇത്തരം പരിശോധനകള്‍ക്ക് മുതിരാത്തതും രോഗം വ്യാപകമാകാന്‍ കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button