കൊച്ചി: സ്വര്‍ണ്ണവില പവന് 200 രൂപ കുറഞ്ഞ് 20,480 എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. 2560 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്നത് മാത്രമല്ല സ്വര്‍ണവില ഇടിയാന്‍ കാരണം. അമേരിയ്ക്കയില്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതും സ്വര്‍ണ്ണത്തിന് തിരിച്ചടിയായി. തൊഴില്‍ രഹിത നിരക്ക് കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് എത്തി. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് പകരം ഡോളര്‍ തന്നെയാകും നിക്ഷേപകര്‍ തിരഞ്ഞെടുക്കുക. ചുരുക്കത്തില്‍ എണ്ണവില പോലെ സ്വര്‍ണ്ണത്തിന്റെയും തിളക്കം മങ്ങുമെന്നാണു സൂചന.
Post Your Comments