സൗദിയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒരു വര്‍ഷത്തെ വിലക്കിനൊടുവില്‍ കഴിഞ്ഞ ദിവസം മുതല്‍ വാട്ട്സ്ആപ്പ് വോയിസ് കോള്‍ സേവനം സൗദിയില്‍ ലഭ്യമായിത്തുടങ്ങി. എന്നാല്‍ വിലക്ക് നീക്കിയതിനെ കുറിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല.
പരീക്ഷണാടിസ്ഥാനത്തിലാണോ ഈ സേവനത്തിന് അനുമതി നല്‍കിയതെന്നും വ്യക്തമല്ല.വാട്ട്സ്ആപ്പ് വോയിസ് കോള്‍ സേവനത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 മുതലാണ്. യു എ ഇയിലെ ടെലികോം കമ്പനികളാണ് ആദ്യമായി ഈ സേവനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
വാട്ട്സ്ആപ്പ ്വോയിസ് കോള്‍ സേവനം ടെലികോം സേവനം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോം കമ്പനി മാത്രമാണ് സൗദിയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത്. സേവനം നിലവില്‍ വരുന്നതോടെ മറ്റു ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments