NattuvarthaKerala

ആകാശത്ത് നിന്നും അജ്ഞാത വസ്തു വീട്ടുമുറ്റത്ത് പതിച്ചു

നെടുമങ്ങാട്: വീടിനു മുന്നില്‍ ആകാശത്തു നിന്ന് ഖര രൂപത്തിലുള്ള വസ്തുവീണത് പരിഭ്രാന്തിക്കിടയാക്കി. നെടുമങ്ങാട് പുലിപ്പാറ അമൃതാനന്ദമയി മഠത്തിനു സമീപം സുധീറിന്റെ വീട്ടുമുറ്റത്ത് വ്യാഴം സന്ധ്യയ്ക്ക് ആറുമണിയോടെയാണ് അജ്ഞാത വസ്തു വീണത്.

ഇതെന്താണെന്നറിയാതെ ആദ്യം സുധീറും വീട്ടുകാരും പരിഭ്രാന്തരായെങ്കിലും അല്‍പസമയത്തെ നിരീക്ഷണത്തിനു ശേഷം ഇതിനടുത്തേയ്ക്ക് ചെല്ലുകയും പരിശോധിക്കുകയും ചെയ്തു. ഒന്നര ഇഞ്ചോളം നീളവും ഒരിഞ്ചോളം വീതിയും ഈ വസ്തുവിനുണ്ട്. ഒറ്റ നോട്ടത്തില്‍ കറുത്ത നിറത്തോടുകൂടിയ ഈ അജ്ഞാത വസ്തു മെറ്റല്‍ ഉരുകിയാല്‍ ഉണ്ടാകുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്.

പരുപരുത്ത പ്രതലമുള്ള ഈ വസ്തുവില്‍ ഇടയ്ക്ക് ചെറു കുഴികളും കാണുന്നുണ്ട്. ആ സമയം ഇതില്‍ തൊട്ടുനോക്കുമ്പോള്‍ നേരിയ ചൂടും അനുഭവപ്പെട്ടിരുന്നു. ഈ അജ്ഞാത വസ്തു വെളുത്ത പ്രതലത്തില്‍ വെച്ചു നോക്കിയാല്‍ കറുത്ത നിറവും, കറുത്ത പ്രതലത്തില്‍ വെച്ചു നോക്കിയാല്‍ വെളുത്ത നിറവും, പച്ച പ്രതലത്തില്‍ വെച്ചു നോക്കിയാല്‍ ലൈറ്റ് നിറവുമായി കാണപ്പെടുന്നു. എന്തായാലും സുധീര്‍ ഈ വസ്തു വീട്ടില്‍ തന്നെ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button