പനജി: ഗോവയില്‍ അറസ്റ്റിലായ മേജര്‍ ജനറലിന്റെ മകന്‍ സമീര്‍ സര്‍ദാന രാജ്യത്ത് സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ഈ മെയില്‍ ഭീകരവാദ വിരുദ്ധ വിഭാഗത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്‌ഫോടനങ്ങളെക്കുറിച്ചാണ് കത്തില്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകനായ ഇയാളെ പൊലീസ് പിടികൂടിയത്. ഗോവയിലെ വാസ്‌കോ റയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Post Your Comments