അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്റെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും. ഇന്ത്യയിലെത്തുന്ന ക് മൊഹമ്മദ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.സന്ദര്‍ശനത്തിനിടെ ഷെയ്ഖ് മൊഹമ്മദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഷെയ്ഖുമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, സാമ്പത്തീക കാര്യ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഉന്നതതല സംഘവും മുഹമ്മദ് ബിന്‍ സയിദിനൊപ്പം ഇന്ത്യയിലെത്തും.
Post Your Comments