മധുര: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 മരണം. അപകടത്തില്‍ ഇരുപത്തിയഞ്ചോളംപേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.
തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ബസ് കല്ലുപ്പട്ടിയ്ക്ക് സമീപം സുബ്ബലപുരത്തു വെച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ഒന്‍പതു പേരും ട്രക്കിലുണ്ടായിരുന്ന ഒരാളും സംഭവ സ്ഥലത്തുവെച്ച് മരിച്ചു. പരിക്കേറ്റവരെ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Post Your Comments