അബുദാബി : മോശം കാലാവസ്ഥയില്‍ അബുദാബിയിലെ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണം ജോലി സമയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളിലെയും കമ്പനികളിലേയും ജീവനക്കാര്‍ക്കാണ് സര്‍ക്കുലര്‍ ബാധകമായിട്ടുള്ളത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും റോഡപകടങ്ങള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉചിതമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ മാര്‍ഗ്ഗരേഖകള്‍ അബുദാബി എക്‌സിക്യൂട്ടീവ് സകുണ്‍സില്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫന്‍ അല്‍ റുമൈതി പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments