ബോള്‍ പേനയിലെ ക്യാപ്പിലുള്ള ആ കുഞ്ഞു ദ്വാരങ്ങള്‍ എന്തിനാണെന്ന് നമ്മളില്‍ പലരും ആലോചിച്ച് നോക്കിയിട്ടില്ലേ? കുട്ടിക്കാലത്ത് കയ്യിലെടുത്ത ആദ്യ പേനമുതല്‍ ഇങ്ങോട്ട് എല്ലാ ബോള്‍പോയിന്റ് പേനയിലും ക്യാപ്പിലെ ഈ ദ്വാരം നമ്മള്‍ കാണുന്നുണ്ട്. ഇതിനെപ്പറ്റി പല കാര്യങ്ങളും ഊഹാപോഹങ്ങളും കേട്ടിട്ടുമുണ്ട്.
മഷി പെട്ടെന്ന് ഡ്രൈ ആകുന്നതിനാണ് ഈ ദ്വാരമെന്ന് ഒരു കൂട്ടര്‍ പറയുന്നു. വീണ്ടും എഴുതി തുടങ്ങുമ്പോള്‍ ഒരു കടുപ്പം കിട്ടാന്‍ ഇതുപകരിക്കുമെന്നായിരുന്നു ആ തിയറി.
മറ്റൊന്ന് മഷി പെട്ടെന്ന് വറ്റിപ്പോകാന്‍ കമ്പനികള്‍ കാണിക്കുന്ന കുതന്ത്രമാണ് ഇതെന്നാണ്. പേന തുറക്കുമ്പോഴുള്ള പ്രഷര്‍ കുറയ്ക്കാനാണ് ഈ ദ്വാരങ്ങളെന്ന് മറ്റു ചിലര്‍ പറഞ്ഞു. ഈ വാദം ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു.
എന്നാല്‍ ഇതൊന്നുമല്ല പേനയുടെ മൂടിയിലെ തുളയ്ക്കു പിന്നില്‍, ആ രഹസ്യമിതാ…. ബിക് ക്രിസ്റ്റല്‍ എന്ന ബ്രാന്‍ഡായിരുന്നു ബോള്‍പോയിന്റ് പേനകളുടെ തുടക്കത്തില്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത്. ഇവരാണ് പേനയുടെ ക്യാപ്പില്‍ ദ്വാരം ഇട്ട് തുടങ്ങിയത്. അതിനു പിന്നിലെ കാരണമിതാ. പേന വായില്‍ വെയ്ക്കുക എന്നത് മിക്കവരും ചെയ്യുന്നതാണ്. കുട്ടികള്‍ പലപ്പോഴും പേന ക്യാപ്പുകള്‍ അബദ്ധത്തില്‍ വിഴുങ്ങുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്വാസം മുട്ടല്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ടിയാണ് കമ്പനി ഈ ദ്വാരം ഇടാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തടസ്സങ്ങളില്ലാതെ വായു കടന്നു പോകാന്‍ വേണ്ടിയാണ് പേനയുടെ ക്യാപ്പിലെ ആ ചെറിയ ദ്വാരങ്ങള്‍. പേന ഉപയോഗിക്കുമ്പോള്‍ അത് വായിലോ ചുണ്ടിലോ വെയ്ക്കാത്ത എത്ര പേരുണ്ട് നമുക്കിടയില്‍.
ഇപ്പോ മനസ്സിലായില്ലേ ആ തുളകളുടെ രഹസ്യം
Post Your Comments