Gulf

നാട്ടിലുള്ള കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; സൗദിയില്‍ യുവാവ് കിണറ്റില്‍ ചാടി മരിച്ചു

റിയാദ്: നാട്ടിലുള്ള പ്രണയിനി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പാകിസ്ഥാനി യുവാവ് സൗദിയില്‍ കിണറ്റില്‍ ചാടി മരിച്ചു. സംഭവം നടന്നു പത്ത് ദിവസങ്ങള്‍ക്ക് ശേഷം സഹപ്രവര്‍ത്തകന്‍ ഫാമിലെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നതിനിടെ കിണറ്റിലെ വെള്ളത്തിന്‌ അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദിയിലെ പടിഞ്ഞാറന്‍ നഗരമായ ഖുര്‍മയിലാണ് സംഭവം.

ഇരുപത് കഴിഞ്ഞ യുവാവ് ഒരാഴ്ച മുന്‍പാണ് നാട്ടില്‍ നിന്ന് സൗദിയില്‍ മടങ്ങിയെത്തിയത്. കാമുകിയുടെ കുടുംബാംഗങ്ങളില്‍ നിന്നും വിവാഹത്തിനുള്ള സമ്മതവും വാങ്ങിയായിരുന്നു മടക്കമെന്നും യുവാവിന്റെ ഒരു ബന്ധുവിനെ ഉദ്ധരിച്ച് ഒകാസ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടയിലാണ് കാമുകിയുടെ വിവാഹ വാര്‍ത്ത യുവാവ് അറിയുന്നതെന്നും മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button